KeralaLead NewsMovieNEWS

‘കാഴ്ച 3’; ആദിവാസികൾക്ക് കൂടുതൽ ചികിത്സാ സഹായങ്ങളുമായി മമ്മൂട്ടി

കൊച്ചി: നിർദ്ധനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട ‘കാഴ്ച’ നേത്ര ചികിത്സ പദ്ധതി പുനർജനിക്കുന്നു. ‘കാഴ്ച 3’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഞായറാഴ്ച മമ്മൂട്ടി തന്നെ തുടക്കമിടും.

കേരളത്തിലെ സ്വകാര്യമേഖലയിൽ ആരംഭിച്ച നേത്രബാങ്കായ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ നേത്ര ബാങ്കിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് ഇക്കുറി കാഴ്ച വീണ്ടും അവതരിക്കുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ സംരംഭം ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി മേഖലയിൽ കൂടുതൽ സേവന പ്രവർത്തനങ്ങളാണ് ഇക്കുറി “കാഴ്ച 3″ലൂടെ ലക്ഷ്യമിടുന്നതെന്നു അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.വർഗീസ് പൊട്ടക്കൽ അറിയിച്ചു.

2005ൽ ആണ് ആദ്യമായി പദ്ധതി ആരംഭിക്കുന്നത്. നൂറു കണക്കിന് നേത്ര ചികിത്സാ ക്യാമ്പുകൾ കേരളത്തിലും ലക്ഷദ്വീപിലുമായി നടത്തി ആയിരക്കണക്കിന് രോഗികൾക്ക് സഹായമായ പദ്ധതി ഒരു വർഷം കൊണ്ട് ലക്ഷ്യം കണ്ടിരുന്നു. പ്രശസ്ത നേത്ര രോഗ വിദഗ്ദൻ ഡോ.ടോണി ഫെർണാണ്ടസുമായി ചേർന്ന് 2015 ഇൽ കാഴ്ച രണ്ടാം ഘട്ടവും ആരംഭിച്ചു. ആ പദ്ധതിയും ചുരുങ്ങിയ സമയം കൊണ്ട് വൻ വിജയമായിരുന്നു. ഒരു വ്യക്തിയുടെ പേരിൽ നടത്തിയ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയിട്ടാണ് കാഴ്ച അറിയപ്പെടുന്നത്.

Back to top button
error: