LIFEMovie

തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ വിലക്കേര്‍പ്പെടുത്തും; ഫഹദിന് മുന്നറിയിപ്പുമായി ഫിയോക്ക്

നടന്‍ ഫഹദ് ഫാസിലിന് താക്കീത് നല്‍കി സിനിമാ തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. അഭിനയിക്കുന്ന ചിത്രങ്ങള്‍ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ താരത്തിന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.

ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പെടെയുളള സിനിമകളുടെ പ്രദര്‍ശനത്തിന് വിലക്ക് നേരിടുമെന്നും ഫിയോക്ക് പറഞ്ഞു. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുളള സിനിമ സംഘടനയാണ് ഫിയോക്ക്. പുതിയ സിമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനം. തുടര്‍ന്ന് ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒടിടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.

അടുത്തിടെ ഫഹദ് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. ജോജി, ഇരുള്‍ ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ സീയൂ സൂണ്‍ എന്ന ചിത്രവും ഒ.ടി.ടി റിലീസ് ആയിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോക്കിന്റെ തീരുമാനം.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker