NEWSWorld

ചൈനീസ് വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവ്‌

ചൈനീസ് വാക്‌സിനുകള്‍ ഫലപ്രാപ്തി കുറഞ്ഞവയാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ജോര്‍ജ് ഫു ഗാവോ. ദശലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതിന് ശേഷമാണ് ആരോഗ്യരംഗത്തെ ഉന്നത ഉദ്യോഗസ്ഥന്‍ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുളള പരാമര്‍ശവുമായി രംഗത്തെത്തിയത്. അതേസമയം, ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി പരീക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വാക്സിന്റെ അളവ് വര്‍ധിപ്പിക്കുകയോ നല്‍കുന്ന ഡോസുകളുടെ എണ്ണം കൂട്ടുകയോ ചെയ്യാമെന്ന കാര്യം ആലോചിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ മുന്‍തൂക്കം നല്‍കുന്ന മെസഞ്ചര്‍ ആര്‍എന്‍എവാക്സിനുകള്‍ ഉത്പാദിപ്പിക്കാന്‍ ചൈന ഒരുങ്ങുന്നതായും ഗാവോ സൂചന നല്‍കി.

ഇന്‍ഡൊനീഷ്യ, പാക്സ്താന്‍, യുഎഇ, ബ്രസീല്‍, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള വാക്സിനുകള്‍ ഇറക്കുമതി ചെയ്തിരുന്നു. വാക്സിന്‍ സ്വീകരിച്ച ചില വ്യക്തികളില്‍ ആന്റിബോഡികളുടെ ഉത്പാദനത്തില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിനോഫാം വാക്സിന്‍ രണ്ടിന് പകരം മൂന്ന് ഡോസ് നല്‍കി യുഎഇ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍

ഫലപ്രാപ്തിയെ കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് സിങ്കപ്പുരില്‍ ചൈനീസ് വാക്സിനായ സിനോവാക് ഇറക്കുമതി ചെയ്‌തെങ്കിലും ഇതുവരെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker