LIFEMovie

ആന പോലൊരു വണ്ടി…’ഒരു താത്വിക അവലോകന’ ത്തിലെ ഗാനം പുറത്ത്‌

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ‘ ഒരു താത്വിക അവലോകനം ‘ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. ആന പോലൊരു വണ്ടി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവനാണ്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഒ.കെ രവിശങ്കറാണ്.

അതേസമയം, ഞായറാഴ്ച ചിത്രത്തിന്റെ ഓഡിയോ പ്രകാശനം, എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്നു.ചടങ്ങില്‍ പ്രശസ്ത നടന്‍ സൂരാജ് വെഞ്ഞാറമൂട് മുഖ്യാതിഥി യായിരുന്നു. ഷമ്മി തിലകന്‍,മേജര്‍ രവി,,പ്രേംകുമാര്‍,ബാലാജി ശര്‍മ്മ,വിയാന്‍, ജയകൃഷ്ണന്‍,നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. കൈതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കര്‍ മഹാദേവന്‍,മധു ബാലകൃഷ്ണന്‍,ജോസ് സാഗര്‍,രാജാലക്ഷ്മി എന്നിവരാണ് ഗായകര്‍.പശ്ചാത്തല സംഗീതം-ഷാന്‍ റഹ്മാന്‍, എഡിറ്റിംങ്-ലിജോ പോള്‍. പ്രൊജ്റ്റ് ഡിസൈന്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റില്‍സ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ വേറ്റിനാട്,ലൈന്‍ പ്രൊഡ്യുസര്‍-മേലില രാജശേഖരന്‍. പ്രൊജക്റ്റ് മെന്റര്‍-ശ്രീഹരി. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായ ‘ ഒരു താത്വിക അവലോകം ‘ഉടന്‍ പ്രദര്‍ശനത്തിനെത്തും.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker