Pravasi

സൗദിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു; വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

സൗദി അറേബ്യയിലെ മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഇന്ന് രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. സൗദിയുടെ വിഷന്‍ 2030, നാഷ്ണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം (NTP) എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രാലയം ‘ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവ്’ പ്രഖ്യാപിച്ചു.

2021 മാര്‍ച്ചില്‍ ഈ നിയമപരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരും. പുതിയ നിയമങ്ങള്‍ വിദേശ തൊഴിലാളികളെ തൊഴില്‍ മാറ്റത്തിനും നിലവിലെ എക്സിറ്റ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതിനും അനുവദിക്കുന്നു. അതേസമയം ഇത് സൗദി തൊഴില്‍ നിയമങ്ങളും അന്താരാഷ്ട്ര ഇമ്മിഗ്രേഷന്‍ രീതികളും ലംഘിക്കുന്നത് ആയിരിക്കുകയുമരുത്. ഈ മാറ്റങ്ങള്‍ സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ പുതിയ ഉണര്‍വിനും കൂടുതല്‍ വേതനങ്ങള്‍ക്കും കാരണമാകുകയും രാജ്യത്ത് കൂടുതല്‍ പണമൊഴുക്കിന് ഇടയാക്കുകയും ചെയ്യും.

തൊഴിലാളികള്‍ക്ക് ജോലി മാറാനും തൊഴിലുടമകള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലാളികളെ കണ്ടെത്താനും ഇത് അവസരമൊരുക്കുന്നു. പ്രാദേശിക തൊഴില്‍ വിപണിക്ക് ഉണര്‍വു കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ തൊഴിലുടമകള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും ഗുണകരമായ രീതിയില്‍ ആക്കുമെന്നുമുള്ള സൗദി അറേബ്യയുടെ പ്രഖ്യാപനത്തോടുള്ള പ്രതിജ്ഞാബദ്ധത എടുത്തുകാണിക്കുന്നതാണ് പുതിയ ‘ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവ്. വിദേശ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്ന രാജ്യമെന്ന സൗദിയുടെ സത്പ്പേരിനെയും തൊഴില്‍ വിപണിയുടെ കാര്യക്ഷമ വര്‍ദ്ധിപ്പിക്കലിനെയും പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker