IndiaNEWS

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1,68,912 രോഗബാധിതര്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,35,27,717 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 904 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 1,70,179 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ 1,21,56,529 പേരാണ് രോഗമുക്തി നേടിയത്. ഇപ്പോഴും ചികിത്സയില്‍ തുടരുന്നത് 12,01,009 പേരാണ് . രാജ്യത്ത് ഇതുവരെ 10,45,28,565 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം, ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം മഹാരാഷ്ട്രയിലാണ്.
ഞായറാഴ്ച മാത്രം 63,294 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker