SportsTRENDING

എം.എസ് ധോണിക്ക് 12 ലക്ഷം രൂപ പിഴശിക്ഷ

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണിക്ക് പിഴശിക്ഷ. 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ അനുവദിച്ച സമയത്ത് 18.4 ഓവര്‍ മാത്രമാണ് സൂപ്പര്‍ കിങ്സിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഐ.പി.എല്‍ 2021ന്റെ പുതിയ പെരുമാറ്റച്ചട്ടം പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ തീര്‍ക്കാത്തതാണ് ധോണിക്ക് വിനയായത്.

സീസണില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നടപടിയാണിത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി മത്സരം നിശ്ചയിച്ച സമയത്തില്‍ നിന്ന് നീണ്ടുപോകുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഐ.പി.എല്‍ അധികൃതര്‍ പെരുമാറ്റചട്ടം പരിഷ്‌കരിച്ചത്.14ാം സീസണില്‍ സ്ട്രാറ്റജിക് ടൈം ഔട്ട് കൂടാതെ മണിക്കൂറില്‍ 14.1ഓവറുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. 20 ഓവര്‍ 90 മിനിറ്റിനകം എറിഞ്ഞ് തീര്‍ക്കണം.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ശേഷിക്കേ ഡല്‍ഹി മറികടന്നിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker