IndiaNEWS

ഇന്ത്യയില്‍ 10 കോടി പിന്നിട്ട്‌ കോവിഡ് വാക്‌സിനേഷന്‍

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 10 കോടി പിന്നിട്ടതായി റിപ്പോര്‍ട്ട്. 85 ദിവസങ്ങള്‍ക്കുളളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. അതേസമയം, 10 കോടി ഡോസ് പ്രതിരോധ വാക്സിന്‍ വിതരണത്തിനായി യുഎസ് എടുത്തത് 89 ദിവസങ്ങളാണ്. ചൈന 102 ദിവസങ്ങളും എടുത്തു.

ജൂലായ് മാസത്തോടെ 25 കോടി ആളുകള്‍ക്ക് ലഭ്യമാക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും രാജ്യത്ത് വാക്സിന്‍ ലഭ്യമാണ്. രാജ്യത്ത് ഇന്നുമുതല്‍ മാസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മാര്‍ച്ചുമുതലാണ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങുന്നത്. ഏപ്രില്‍ നാലിന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker