IndiaNEWS

കോവിഡ് കാലത്തെ നേരമ്പോക്ക്; ഇന്ന് വരുമാനം 15 ലക്ഷം

മയം നന്നായാൽ പിന്നെ ഒന്നും നോക്കേണ്ട.തൊടുന്നതെല്ലാം നേട്ടങ്ങൾ ആകും.ഇവിടെ ജെയ്ക്ക് കെൻയോൺ എന്ന യുവാവിന് കൊറോണ വന്നതാണ് സമയം നന്നാകാൻ കാരണം.ക്വാറൻൈറനിൽ ആയിരുന്നപ്പോൾ തോന്നിയ ഒരു തമാശ; ഇപ്പോൾ പ്രതിവര്‍ഷം 15 ലക്ഷം രൂപ വരെ വരുമാനം കണ്ടെത്തുകയാണ് ജെയ്ക്ക് കെൻയോൺ എന്ന യുവാവ്.
29-ാം ജന്മദിനത്തിന് ജെയ്ക്ക് കൊവിഡ് ബാധിച്ച് കിടക്കിയിലായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സംഭവം. ഒരു ഹോസ്പിറ്റലിൽ സ്പീച്ച് പാത്തോളജിസ്റ്റ് എന്ന നിലയിലുള്ള തിരക്കേറിയ ജോലിയിൽ നിന്ന് ഇടവേള എടുക്കാൻ കിട്ടിയ സമയം കൂടെയായിരുന്നു ഇത്. ഭാവിയെക്കുറിച്ചും ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചും കൂടുതൽ ചിന്തിക്കാൻ ജെയ്ക്ക് ഈ അവസരം വിനിയോഗിച്ചു. അങ്ങനെയാണ് പഴയൊരു ഹോബി പൊടിതട്ടിയെടുക്കുന്നത്.
കൊവിഡ് മൂലമുള്ള മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനുള്ള ഉപാധി എന്ന നിലയിലാണ് നൂലുകളിലും ചരടുകളിലും ഒക്കെ ഹാൻഡ് ഡൈ പൂശുന്ന പഴയ പരിപാടി പൊടി തട്ടിയെടുത്തത്. കരകൗശല വസ്തുക്കളിലുമുണ്ട് ഹാൻഡ് ഡൈയിങ്. വ്യത്യസ്തമായ ഉത്പന്നങ്ങൾ വിൽക്കാൻ ഷോപ്പിഫൈയിൽ ഒരു അക്കൗണ്ടും തുറന്നു. തമാശക്ക് തോന്നിയ ആശയമായിരുന്നെങ്കിലും ഇപ്പോൾ ജെയ്ക്കിനെ തന്നെ ഞെട്ടിച്ച് വിൽപ്പന കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷം മൊത്തം വിൽപ്പന 1.5 ലക്ഷം രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 15 ലക്ഷം രൂപയും കഴിഞ്ഞ് കുതിക്കുകയാണ്.
ഇതോടെ പഴയ ജോലി ഉപേക്ഷിച്ച് ഇപ്പോൾ മുഴുവൻ സമയവും ഈ പണിയിൽ തന്നെയാണ് ജെയ്ക്ക്. 17,000 ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാമിലൂടയും വിൽപ്പന പൊടിപൊടിക്കുകയാണ്.

Back to top button
error: