KeralaNEWS

ലോകായുക്ത വിധി; മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും: കാനം രാജേന്ദ്രന്‍

ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ലോകായുക്ത വിധിയില്‍ പ്രതികരിച്ച് കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉചിതമായ തീരുമാനമെടുക്കും.മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് ഉള്ളതെന്നും കോടതി വിധി ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കെ.ടി ജലീലിനെ പ്രതിരോധിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുവായ കെ.ടി. അദീപിനെ യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker