IndiaNEWS

യുപിയില്‍ പെരുമാറ്റചട്ട ലംഘനം; വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ജിലേബിയും സമൂസയും കണ്ടുകെട്ടി, 10 പേര്‍ അറസ്റ്റില്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ജിലേബിയും സമൂസയും കണ്ടുകെട്ടി. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ട് ക്വിന്റല്‍ ജിലേബിയും 1,050 സമൂസയുമാണ് പൊലീസ് കണ്ടുകെട്ടിയത്. സംഭവത്തില്‍
10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമാറ്റചട്ട ലംഘനം, കോവിഡ്ചട്ട ലംഘനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റ്.

ഉന്നാവിലെ ഹസന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് സംഭവം. അതേസമയം, സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍.പി.ജി സിലിണ്ടര്‍, മാവ്, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു.

ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker