LIFEMovie

മനസ്സു നന്നാവട്ടെ….കുഞ്ഞെല്‍ദോയിലെ ഗാനം പുറത്ത്‌

റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറുന്ന ചിത്രമായ കുഞ്ഞെല്‍ദോയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മനസ്സു നന്നാവട്ടെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിന്‍ ഗ്രിഗറിയും ചേര്‍ന്നാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

ആസിഫ് അലി മുഖ്യവേഷത്തില്‍ എത്തുന്ന ‘കുഞ്ഞെല്‍ദോ’ ഒരു കാംപസ് ഫണ്‍ ചിത്രമാണ്. തിരക്കഥയും മാത്തുക്കുട്ടിയുടേതാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്റെ തുടര്‍ച്ചയുമാണ് ചിത്രം പറയുന്നത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക.

വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം കുഞ്ഞിരാമായണം, എബി, കല്‍ക്കി ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്ന് നിര്‍മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങും മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ചിത്രമാണിത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker