KeralaNEWS

ആസിഡ്​ ആക്രമണം;ഡി.വൈ.എഫ്‌.ഐ നേതാവ് ആശുപത്രിയില്‍

കോതമംഗലം: ബൈക്കില്‍ പോകവെ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആസിഡ് ആക്രമണം. ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റും ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റിയംഗം കൂടിയായ ജിയോ പയസിന് നേരെയാണ് ആക്രമണമുണ്ടായത്.

ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. രാമല്ലൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്ക് കൈകാട്ടി നിര്‍ത്തി ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണോ രാഷ്ട്രീയമാണോ എന്ന കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker