KeralaNEWS

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കലര്‍ത്തിയ ജ്യൂസ് പിടിച്ചെടുത്തു

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കലര്‍ത്തിയ ജ്യൂസ് പിടിച്ചെടുത്തു. ദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നുമാണ് രണ്ടര കിലോയോളം സ്വര്‍ണം കലര്‍ത്തിയ മാമ്പഴ ജ്യൂസ് പിടിച്ചെടുത്തത്.ഒരു കോടി രൂപയോളം വിലവരുന്ന സ്വര്‍ണമാണ് ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ബാഗേജ് പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.ജ്യൂസ് ലാബില്‍ പരിശോധനയ്ക്കായി അയച്ചു. പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ അന്വേഷണം നടത്താനാകുകയുള്ളൂവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ജ്യൂസിനകത്ത് സ്വര്‍ണം പൊടിച്ചു ചേര്‍ത്ത ശേഷം ഇവിടെ കൊണ്ടുവന്ന് സ്വര്‍ണം പഴയ രൂപത്തിലേക്ക് മാറ്റാനാകാം ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker