KeralaNEWS

കൊച്ചിയില്‍ ഹോട്ടലുകളിലെ നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; ഡിജെയടക്കം 4 പേര്‍ പിടിയില്‍

കൊച്ചിയിലെ ആഡംബരഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ നടത്തിയ റെയ്ഡില്‍ ഡിജെയടക്കം നാലുപേര്‍ അറസ്റ്റില്‍. പാര്‍ട്ടികളില്‍ വ്യാപകമായി ലബരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസും എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി റെയ്ഡ് നടത്തിയത്. അറസ്റ്റിന് പിന്നാലെ എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുളള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു.

ശനിയാഴ്ച രാത്രി 11.40നായിരുന്നു കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ നിശാപാര്‍ട്ടികൡല്‍ റെയ്ഡ് നടത്തിയത്. പാര്‍ട്ടികളില്‍ എത്തിയവരില്‍ ലഹരിമരുന്ന് ഉണ്ടോ എന്നായിരുന്നു ആദ്യ പരിശോധന. പിന്നീട് ഹോട്ടല്‍ മുഴുവനും പരിശോധന നടത്തുകയായിരുന്നു.

രണ്ടു ഹോട്ടലുകളില്‍ നിന്ന് ചെറിയ തോതിലുള്ള ലഹരിമരുന്നുകള്‍ മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍ ഹോട്ടലുകളിലെ മുറികള്‍ കേന്ദ്രീകരിച്ചു പരിശോധന തുടര്‍ന്നപ്പോഴാണ് പാലാരിവട്ടത്തെ ആഡംബര ഹോട്ടലില്‍നിന്ന് എംഡിഎംഎയും കെമിക്കല്‍ ഡ്രഗ്‌സുകളുമടക്കം ചിലര്‍ പിടിയിലായത്. നിശാ പാര്‍ട്ടിയ്ക്കായി എത്തി മുറിയെടുത്തു ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവര്‍. കസ്റ്റംസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗാണ് ലഹരിമരുന്ന് മണംപിടിച്ച് കണ്ടെത്തിയത്. അതേസമയം, നഗരത്തിലെ ലഹരിമരുന്ന് പാര്‍ട്ടികളെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker