NEWSWorld

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത

ഇന്തോനേഷ്യയിലെ ജാവ ദ്വീപിനോട് ചേര്‍ന്ന് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ ആറ് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.അതേസമയം, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

ഈസ്റ്റ് ജാവയിലെ മലാങ് സിറ്റിക്ക് 45 കിലോമീറ്റര്‍ അകലെയായി 82 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
2018ല്‍ സുലവേസി ദ്വീപിലുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് 4300ഓളം പേരാണ് മരിക്കുകയുംകാണാതാവുകയോ ചെയ്തത്.

2004ല്‍ സുമാത്ര ദ്വീപിന് സമീപം അനുഭവപ്പെട്ട 9.1 തീവ്രതയുള്ള ഭൂചലനമാണ് 2.22 ലക്ഷത്തോളം പേര്‍ മരിക്കാനിടയായ സുനാമിക്ക് കാരണമായത്. മരിച്ചവരില്‍ 1,70,000 പേര്‍ ഇന്തോനേഷ്യക്കാരായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker