NEWS

യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

ആനന്ദ് കെ ഷാജി എന്ന യുവാവാണ് വര്‍ക്കല ജനതാമുക്ക് ലെവല്‍ക്രോസ്സിന് സമീപം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരത്ത്​ നിന്ന്​ വന്ന മലബാര്‍ എക്‌സ്പ്രസാണ്​ ഇടിച്ചത്​. പാപനാശം ഹെലിപ്പാഡിന് സമീപത്തെ നിര്‍മ്മാണത്തിലിരുന്ന വീട്ടിലെ ചായ്പ്പിൽ കത്തിക്കരിഞ്ഞ നിലയിൽ ആനന്ദിന്‍റെ പിതാവ് ഷാജിയുടെ മൃതദേഹം കാണപ്പെട്ടത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 12നാണ്

യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കരുനിലക്കോട് പ്ലാവിള വീട്ടില്‍ പരേതനായ ഷാജിയുടേയും കൈരളിയുടെയും മകന്‍ ആനന്ദ് കെ ഷാജിയെ(28)ആണ് ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട്​ 7.40ന് വര്‍ക്കല ജനതാമുക്ക് ലെവല്‍ക്രോസ്സിന് സമീപത്തായിരുന്നു ദാരുണാന്ത്യം. തിരുവനന്തപുരത്ത്​ നിന്ന്​ വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസാണ്​ ഇടിച്ചത്​.
ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായി.

കീശയില്‍നിന്നും നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്​. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് (വെള്ളി) സംസ്കരിക്കും.
ആനന്ദിന്‍റെ പിതാവ് ഷാജി ഇക്കഴിഞ്ഞ ഒക്ടോബര്‍ 12നാണ്​ മരിച്ചത്​. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പാപനാശം ഹെലിപ്പാഡിന് സമീപത്തെ നിര്‍മ്മാണത്തിലിരുന്ന വീട്ടിലെ ചായ്പ്പിലാണ് കാണപ്പെട്ടത്.
ഷാജിയുടെ രണ്ടാമത്തെ മകനാണ് ആനന്ദ്. മറ്റുമക്കള്‍: അപ്പു, അരവിന്ദ്.

Back to top button
error: