KeralaNEWS

രണ്ട്​ മതങ്ങള്‍ക്കിടയിലെ പ്രണയം പ്രമേയം ; സിനിമയുടെ ചിത്രീകരണം​ തടഞ്ഞ്​ സംഘപരിവാര്‍

പാലക്കാട്: സിനിമ ചിത്രീകരണം തടഞ്ഞ് സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍.
മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ‘നീയാം നദി’ എന്ന സിനയുടെ ചിത്രീകരണമാണ് തടഞ്ഞത്.

വായില്യാംകുന്ന് ക്ഷേത്രത്തില്‍ വെച്ച് നടന്ന ചിത്രീകരണ സ്ഥലത്ത് എത്തിയ സംഘപരിവാറുകാര്‍ ആദ്യം സിനിമയുടെ കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
കഥയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ ഇവിടെയല്ല ഒരിടത്തും ചിത്രീകരണം അനുവദിക്കില്ലെന്ന് പറയുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. മുസ്ലീം-ഹിന്ദു പ്രണയം ചിത്രീകരിക്കുന്നത് അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ നിലപാട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker