IndiaNEWS

മോദി ജനകീയനെന്ന് പ്രശാന്ത് കിഷോർ, ശബ്ദരേഖ പുറത്തുവിട്ട് ബിജെപി, വെല്ലുവിളിച്ച് മമതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നും ശബ്ദ രേഖയിൽ പറയുന്നു

ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറയുന്ന ശബ്ദരേഖ പുറത്തുവിട്ട് ബിജെപി. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ശബ്ദരേഖ പുറത്തുവിട്ടത്. ഗ്രൂപ്പ് ചാറ്റിൽ ഇട്ട പ്രശാന്ത് കിഷോറിന്റേത് എന്നുപറയുന്ന ഓഡിയോ ആണ് ബിജെപി ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

മോഡി ജനകീയൻ ആണെന്നും പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നും ശബ്ദ രേഖയിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് സർവ്വേയിൽ പോലും ബിജെപിക്കാണ് വിജയം പ്രവചിക്കുന്നത് എന്ന് ട്വിറ്ററിൽ അമിത് മാളവ്യ കുറിച്ചു.

അതേസമയം ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ രംഗത്തെത്തി. ശബ്ദരേഖയുടെ മുഴുവൻ ഭാഗവും പുറത്തുവിടണം എന്നാണ് പ്രശാന്ത് കിഷോറിന്റെ ആവശ്യം. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് കടക്കില്ലെന്നും പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോർ ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker