CrimeNEWS

ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യയും ബന്ധുവും

ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യയും ബന്ധുവും. ഈറോഡ് പെരുന്തുറയിലെ തുണിമില്‍ ഉടമയായ രംഗരാജ് (62)നെയാണ് ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി തീകൊളുത്തി കൊന്നത്. സംഭവത്തില്‍ പ്രതികളായ ഭാര്യ ജ്യോതി മണി, ബന്ധു രാജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

രംഗരാജന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന 3.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതില്‍ 50,000 രൂപ കൈമാറുകയും ചെയ്തു.

കൊലപാതകം നടത്തുന്നതിനായി അപകടത്തില്‍ പരിക്കുപറ്റി ചികിത്സയിലായിരുന്ന രംഗരാജിനെ വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകവെ സഞ്ചരിച്ച വാഹനംവലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിര്‍ത്തി.തുടര്‍ന്ന് ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തി. പരുക്കുപറ്റി എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ രംഗരാജ് വാഹനത്തിനകത്ത് തീകത്തി മരിക്കുകയായിരുന്നു.

അതേസമയം, പ്രതി രാജ തന്നെയാണ് പുലര്‍ച്ചെ തിരുപ്പൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണ വിവരം അറിയിച്ചത്. അപകട മരണം എന്നാണ് പറഞ്ഞത്. രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു. പിന്നീട് ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker