KeralaNEWS

മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ചോർന്നതായി ലീഗിന് സംശയം

കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെ പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്തു എന്നാണ് ലീഗിന്റെ സംശയം

മഞ്ചേശ്വരത്ത് പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയതായി മുസ്ലിംലീഗിന് സംശയം. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നെ പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്തു എന്നാണ് ലീഗിന്റെ സംശയം.

വോർക്കാടി, മീഞ്ച, പൈവളിഗേ, പുത്തിഗേ എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസിന് പൊതുവേ സ്വാധീനമുണ്ട്. ഇവിടങ്ങളിലാണ് വോട്ട് ചോർന്നത് എന്നാണ് ലീഗിന്റെ സംശയം. എന്നാൽ എൻമകജെ പഞ്ചായത്തിൽ വോട്ട് ചോർച്ച ഉണ്ടായില്ല എന്നാണ് ലീഗിന്റെ വിലയിരുത്തൽ.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 15 വർഷമായി കോൺഗ്രസ് ഭരണം നടത്തിയിരുന്ന മീഞ്ച പഞ്ചായത്ത് നഷ്ടമായിരുന്നു. മാത്രമല്ല ശക്തികേന്ദ്രങ്ങളിൽ കനത്ത പരാജയവും ഏറ്റുവാങ്ങി. ഇതിന്റെ കാരണം ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker