MovieNEWS

ദുരൂഹത നിറച്ച് വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ ട്രെയിലര്‍ പുറത്ത്

സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. അന്ന ബെന്നും റോഷന്‍ മാത്യുവും പ്രധാന വേഷത്തില്‍ എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ദുരൂഹത നിറഞ്ഞ ഒരു സംഭവത്തിലേക്ക് രണ്ടുപേര്‍ പെട്ടുപോകുന്നതും തുടര്‍ന്ന് ഈ കഥാ പശ്ചാത്തലത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് സുകുമാരന്റെ കഥാപാത്രം എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ട്രെയിലറിന്റെ ഉള്ളടക്കം. ട്രെയിലറിന്റെ ഓരോ ഷോട്ടുകളും ഉദ്വേഗഭരിതവും ആകാംക്ഷ നിറയ്ക്കുന്നതുമാണ്.

‘വേട്ടയാടപ്പെടുന്ന ആള്‍ വേട്ടക്കാരനായി മാറുന്നു’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, മുത്തുമണി, സുരഭി സന്തോഷ്, കൈലാഷ് തുടങ്ങിയവര്‍ താരനിരയിലുണ്ട്.

ഷാജി കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ സുനില്‍ എസ് പിള്ള. ആന്‍ മെഗാ മീഡിയയുടെ ബാനറിലാല്‍ നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

 

Back to top button
error: