KeralaNEWS

തടിപിടിക്കുന്നതിന് എത്തിച്ച ആനയിടഞ്ഞു; പുരയിടത്തിലെ തെങ്ങ്, റബര്‍, വാഴ പിഴുതെറിഞ്ഞു

തിരുവല്ല: തടിപിടിക്കുന്നതിന് വേണ്ടി എത്തിച്ച ആനയിടഞ്ഞു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന നിരവധി വൈദ്യുതി പോസ്റ്റുകളും മതിലുകളും ഗേറ്റും തകര്‍ക്കുകയും നിരവധി മരങ്ങള്‍ പിഴുതെറിയുകയും ചെയ്തു. കവിയൂരില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.

തടി പിടിക്കാനായി ആനയെകവിയൂരിലെ തൃക്കക്കുടിപ്പാറ ഗുഹാക്ഷേത്രത്തിന് സമീപമാണ് എത്തിച്ചത്. തുടര്‍ന്ന് ഇടഞ്ഞ ആന കവിയൂര്‍-പുന്നില്ലം റോഡില്‍ അരമണിക്കൂര്‍ സമയം നിലയുറപ്പിച്ചശേഷം അക്രമാസക്തമാകുകയായിരുന്നു.

മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത ശേഷം വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത ആന ഒരു പുരയിടത്തിലെ തെങ്ങ്, റബര്‍, വാഴ എന്നിവയും പിഴുതെറിഞ്ഞു. തുടര്‍ന്ന് റാന്നിയില്‍ നിന്നുമുള്ള വനം വകുപ്പ് സംഘവും പാപ്പാന്മാരും ചേര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് ആനയെ തളച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker