KeralaLead NewsNEWS

കേന്ദ്ര സംഘം കോഴിക്കോട് ജില്ലയില്‍; ടിപിആര്‍ കൂടിയ മേഖലകളില്‍ കൊവിഡ് പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ടിപിആര്‍ കൂടിയ മേഖലകളില്‍ കൊവിഡ് പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര സംഘം. ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്ര സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പരിശോധനയും രണ്ടാം ഘട്ട വാക്‌സിനേഷനും ഊര്‍ജ്ജിതമാക്കുമെന്നും ജില്ലാ കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോഴിക്കോട് മെഡി. കോളേജിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലും സംഘം സന്ദര്‍ശനം നടത്തി.

അതേസമയം, സംസ്ഥാനത്ത് പുതുതായി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ നാല് പേര്‍ക്ക് കൂടിയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Back to top button
error: