KeralaNEWS

വൈഗയുടെ മരണവും സനു മോഹന്റെ തിരോധാനവും, നിഗൂഢതകൾ നിറഞ്ഞ കേസ് തെളിയിക്കുമെന്ന് പോലീസും

കേസ് അന്വേഷണം നന്നായി പുരോഗമിക്കുന്നുണ്ടെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കുന്നത്

വലിയ ട്വിസ്റ്റുകൾ ആണ് വൈഗ എന്ന പെൺകുട്ടിയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിനു ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വൈഗയുടെ മരണ കാരണം എന്താണെന്നോ സനു മോഹൻ എവിടെയാണെന്നോ കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.ഇതിനിടെയാണ് സനു മോഹന് തമിഴ്നാട്ടിൽ വേറൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന വാർത്ത വരുന്നത്.എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല.

കേസ് അന്വേഷണം നന്നായി പുരോഗമിക്കുന്നുണ്ടെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കുന്നത്. വെല്ലുവിളി ഏറ്റെടുത്താണ് അന്വേഷണം എന്ന് അദ്ദേഹം പറയുന്നു. സംഭവത്തിന് പിന്നിലെ വസ്തുതകൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മുട്ടാർ പുഴയിൽ കഴിഞ്ഞ 22 നാണ് 13 വയസുള്ള വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേ ദിവസം പിതാവ് സനു മോഹനൊപ്പമാണ് ആലപ്പുഴയിലെ ബന്ധു വീട്ടിൽ നിന്ന് കാക്കനാട്ടെ ഹാർമണി ഫ്ലാറ്റിൽ വൈഗ എത്തിയത്. അവിടെ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇരുവരെയും കാണാതാകുക ആയിരുന്നു.

ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുന്നത്. പിതാവ് സനു മോഹന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്‌. ഇയാളെ കണ്ടെത്തിയാൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിന്റെ ചുരുളഴിയൂ.

ഇയാൾക്ക് തമിഴ്നാട്ടിൽ വേറൊരു കുടുംബം ഉണ്ട്‌ എന്ന രീതിയിൽ വാർത്തകൾ ഉണ്ട്‌. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സനു മോഹനായുള്ള വല വിരിച്ചിരിക്കുക ആണ് അന്വേഷണ സംഘം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker