SportsTRENDING

മുംബൈക്കെതിരെ ബാംഗ്ലൂരിന് 2 വിക്കറ്റ് ജയം

5 വിക്കറ്റ് എടുത്ത ഹർഷൽ പട്ടേൽ അവസാന പന്തിൽ സിംഗിൾ നേടി വിജയമൊരുക്കി.

ഐ പി എൽ അരങ്ങേറ്റ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ബാംഗ്ലൂർ.2 വിക്കറ്റിനാണ് മുംബൈയുടെ പരാജയം. അവസാന ഓവറിൽ 7 റൺസ് ആണ് ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. നാലാം പന്തിൽ ഡീവില്ലിയെർസ് റൺഔട്ട് ആയിട്ടും ബാംഗ്ലൂർ ലക്ഷ്യത്തിലെത്തി.

27 പന്തിൽ നിന്ന് 48 റൺസ് എടുത്ത ഡീവില്ലിയെർസ്,33 റൺസ് എടുത്ത വിരാട് കോലി,39 റൺസ് എടുത്ത ഗ്ലെൻ മാക്സ്വെൽ എന്നിവരുടെ പ്രകടനമാണ് ബാംഗ്ലൂരിന് വിജയമൊരുക്കിയത്.5 വിക്കറ്റ് എടുത്ത ഹർഷൽ പട്ടേൽ അവസാന പന്തിൽ സിംഗിൾ നേടി വിജയമൊരുക്കി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് 160 റൺസ് നേടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker