KeralaNEWS

വ്യാജ തെളിവുകളുണ്ടാക്കുന്നു; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയില്‍

വ്യാജ തെളിവുകളുണ്ടാക്കുന്നുവെന്ന ആരോപണവുമായി ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈംബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമാണാരോപണം. അതിനാല്‍ എഫ്ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.

സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു. നിലവില്‍ എഫ്ഐആര്‍ ഉള്ള പശ്ചാത്തലത്തില്‍ വീണ്ടും കേസ് എടുക്കുന്നത് കോടതി അലക്ഷ്യമാണെന്നും ക്രൈബ്രാംഞ്ച് മെനഞ്ഞെടുത്ത കഥകളാണ് സന്ദീപ് നായരുടെ പരാതിക്ക് പിന്നിലെന്നും ഇഡി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker