LIFEMovie

”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” ഏപ്രില്‍ 11 ന് സീ 5ലും സീ കേരളത്തിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്ക്‌

വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം ഏപ്രില്‍ 11 ന് രാത്രി 7 മണിക്ക് സീ5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും അതിനോടൊപ്പം സീ കേരളം ചാനലിലൂടെയും  വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിലും പുതുമയും വ്യത്യസ്തതയും പരീക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാം സ്ഥാനം കൃഷ്ണന്‍കുട്ടിയും സംഘവും നേടിയിരുന്നു. ചിത്രം ഹൊറര്‍ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലറില്‍ നിന്നും ലഭിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും സാനിയ ഇയ്യപ്പന്റെയും ഗംഭീര പ്രകടനമെന്നാണ് ആദ്യ ട്രെയിലറിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ആനന്ദ് മദൂസൂദനനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈനിംഗിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത് ബാഹുബലിയടക്കമുള്ള ബ്രഹ്മാണ്ട ചിത്രങ്ങളുടെ ശബ്ദലേഖകനായ ജസ്റ്റിന്‍ ജോസാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ച സിനിമ തീയേറ്റര്‍ റിലീസിനെപ്പറ്റിയുള്ള അറിയിപ്പ് വരും മുന്‍പ് സീ5 മായി പ്രദര്‍ശന കരാറില്‍ ഏര്‍പ്പെട്ടതിനാലാണ് ചിത്രത്തിന്റെ തീയേറ്റര്‍ റിലീസെന്ന സാധ്യത നഷ്ടപ്പെട്ടത്. ട്രെയിലറിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിനെപ്പറ്റിയുള്ളതാണ്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും ആ കൂട്ടത്തിലെ നാഴികകല്ലായി കൃഷ്്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രവും മാറുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന്‍ അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker