LIFEMovie

ആത്മഹത്യശ്രമം; നടി ഛൈത്ര കൂട്ടൂര്‍ ആശുപത്രിയില്‍

ബെംഗളൂരൂ: ആത്മഹത്യശ്രമത്തെ തുടര്‍ന്ന് കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂര്‍ ആശുപത്രിയില്‍. കീടനാശിനി കുടിച്ച് അവശനിലയിലായ ഛൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം, ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിവാഹത്തിന് ശേഷമുളള കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് നിഗമനം.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയുമായി ഛൈത്രയുടെ വിവാഹം കഴിഞ്ഞത്.എന്നാല്‍ വിവാഹത്തിന് നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker