NewsThen Special

അമ്മയില്ലാത്ത കടുവക്കുട്ടിക്ക് പ്രത്യേക കാടൊരുങ്ങുന്നു

അമ്മയെ നഷ്ടമായി കൊടും കാടിന് നടുവില്‍ ഒറ്റപ്പെട്ടുപോയ കടുവ കുട്ടിക്ക് സുരക്ഷിതത്വത്തിന്റെ കാടൊരുങ്ങുന്നു. പെരിയാര്‍ കടുവാസങ്കേതത്തിലെ മംഗള എന്ന കടുവക്കുട്ടിക്കാണ് വനപാലകര്‍ നിര്‍മ്മിച്ചു നല്‍കുന്ന കാടൊരുങ്ങുന്നത്.

കാട്ടിനുള്ളില്‍ ഒരേക്കറോളം സ്ഥലം ഇരുമ്പു കെട്ടി തിരിച്ച് ഇതിനുള്ളില്‍ മംഗളയെ തുറന്ന് വിടുകയാണ് ആദ്യ പരിപാടി. കാടും അന്തരീക്ഷവും പരിചയമാകുന്നതോടെ ഇവിടേയ്ക്ക് ചെറിയ ജീവികളെ കയറ്റിവിട്ട് മംഗള വേട്ടയാടാന്‍ പരിശീലിപ്പിക്കും. തുടര്‍ന്ന് ഇത് വിജയകരം ആകുന്നതോടെ യാവും കടുവ സങ്കേതത്തിലെ വിശാലമായ കാട്ടിലേക്ക് മംഗളയെ അയക്കുക.

കടുവാ സങ്കേതത്തിലെ മംഗളാദേവി മലയടിവാരത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം നവംബര്‍ 22നാണ് അമ്മയെ നഷ്ടമായി ഒറ്റപ്പെട്ടുപോയ കടുവ കുഞ്ഞിന്റെ കരച്ചില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനപാലകര്‍ കേട്ടത്. കുഞ്ഞിനൊപ്പം അമ്മയുടെ തിരിച്ചുവരവ് കാത്തു വനപാലകരും ദിവസങ്ങള്‍ തള്ളി നീക്കിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ മറ്റു ജീവികള്‍ ആക്രമിക്കാന്‍ തിരിക്കാന്‍ ചുറ്റുപാടും നിരീക്ഷിച്ചായിരുന്നു വനപാലകരുടെ കാത്തിരിപ്പ്. അമ്മ വരാതാവുകയും ഒരുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞ് അവശതയില്‍ ആവുകയും ചെയ്തതോടെ കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ അമ്മ കടുവയുടെ വരവ് അറിയാനായി ക്യാമറകള്‍ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കും ചെയ്തിരുന്നു.

കാട്ടിനുള്ളിലെ കരടിക്കവല സെക്ഷനില്‍ പ്രത്യേകം മുറിയാണ് കടുവ കുട്ടിക്കായി ഒരുക്കിയത്. മനുഷ്യരുമായി അധികം ഇടപഴകാതെ തന്നെ വളര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷണമായി ഇറച്ചി പുറത്തു നിന്നെത്തിച്ചു നല്‍കി. വനപാലകര്‍ക്കൊപ്പം ആരോഗ്യനില വിലയിരുത്താനായി ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തി. ഇപ്പോഴിതാ വനപാലകര്‍ അരുമയോടെ മംഗളയെന്ന് വിളിക്കുന്ന ആറുമാസം പിന്നിട്ട കടുവ കുട്ടി പുതിയ കാട്ടിലേക്ക് ഇറങ്ങാന്‍ ഒരുങ്ങിത്തുടങ്ങുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker