NewsThen Special
വേനൽക്കാലത്ത് വിയർപ്പ് നാറ്റം തടയാം
ഈ ടിപ്സ് പരീക്ഷിച്ചാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകും

വേനൽക്കാലത്ത് വലിയ പ്രശ്നമാണ് വിയർപ്പുനാറ്റം. എന്നാൽ ഈ ടിപ്സ് പരീക്ഷിച്ചാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകും.
ദിവസവും ആറു മുതൽ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് നന്നായിരിക്കും. പഴം, പച്ചക്കറികൾ എന്നിവ ശീലമാക്കണം. വേനൽക്കാലത്ത് മാംസാഹാരങ്ങൾ കുറയ്ക്കാം.
വിയർപ്പ് ഗ്രന്ഥികളെ മാനസികസമ്മർദ്ദം ഉത്തേജിപ്പിക്കും. അതിനാൽ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ നടപടിയുണ്ടാകണം.
ശരീരത്തിന് യോജിക്കുന്ന തരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കുക. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. അടിവസ്ത്രങ്ങൾ ഗുണമേന്മയുള്ള കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ചതാകണം.