KeralaNEWS

ആക്രി കടയിൽ വീണ എസ് നായരുടെ പോസ്റ്റർ, നടപടി ആവശ്യപ്പെട്ട് വീണ

നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് ഉറപ്പുനൽകിയിട്ടുണ്ട് എന്ന് വീണ എസ് നായർ പ്രതികരിച്ചു

തിരുവനന്തപുരത്ത് ആക്രി കടയിൽ നിന്ന് 50 കിലോയിൽ അധികം ഉപയോഗിക്കാത്ത യു ഡി എഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്റർ കണ്ടെത്തി. സംഭവം പാർട്ടി അന്വേഷിക്കണമെന്ന് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയായ വീണ എസ് നായർ ആവശ്യപ്പെട്ടു.

നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് ഉറപ്പുനൽകിയിട്ടുണ്ട് എന്ന് വീണ എസ് നായർ പ്രതികരിച്ചു. താഴെത്തട്ടിൽ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായെന്ന അഭിപ്രായം ഇല്ലെന്നും വീണ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു എന്നും മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്നും വീണ വ്യക്തമാക്കി. പ്രചാരണ ദിവസങ്ങളിൽ രണ്ടര മണിക്കൂർ മാത്രമാണ് പല ദിവസങ്ങളിലും ഉറങ്ങിയത് എന്നും വീണ പറഞ്ഞു. പ്രവർത്തകർ കൂടെ നിന്നു എന്നും വീണ ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker