KeralaNEWS

മന്ത്രി തിലോത്തമന്റെ അഡീഷണൽ പി എയെ പുറത്താക്കി

തിലോത്തമനെ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധം ഉള്ളയാളാണ് പ്രദ്യുദ്

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ല എന്ന പരാതിയിൽ അടിസ്ഥാനത്തിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പുറത്താക്കി. മന്ത്രി പി തിലോത്തമൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന കരുവ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് പി പ്രദ്യുദിനെതിരെ നടപടിയെടുത്തത്. മന്ത്രി നടപടിയെ എതിർത്തില്ല. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കൂടിയാണ് പ്രദ്യുദ്.

തിലോത്തമനെ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധം ഉള്ളയാളാണ് പ്രദ്യുദ്. ഇത് പരസ്യമായി അദ്ദേഹം പറയുകയും ചെയ്തിരുന്നു. ചേർത്തലയിലെ സിപിഐയുടെ പ്രവർത്തനങ്ങളിൽ സിപിഐ എമ്മിനും പരാതിയുണ്ടായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker