NewsThen Special

മൂന്ന് വയസ്സുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ച് നിര്‍ത്തി ; മുത്തച്ഛനെതിരെ ക്ഷുഭിതരായി നാട്ടുകാർ

ബസ് സ്റ്റോപ്പില്‍ മൂന്ന് വയസ്സുകാരനെ തനിച്ച് നിര്‍ത്തിയ മുത്തച്ഛനെതിരെ നാട്ടുകാര്‍. വെളളിയാഴ്ച രാവിലെ കോഴിക്കോട് മോത്തോട്ടത്താണ് സംഭവം. സാധനം വാങ്ങാന്‍ മാര്‍ക്കറ്റില്‍ വന്നതാണ് മുത്തച്ഛനും മൂന്ന് വയസ്സുളള കൊച്ചുമകനും. എന്നാല്‍ മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം ആയതിനാല്‍ കുട്ടിയെ ബസ് സ്‌റ്റോപ്പില്‍ തനിച്ച് നിര്‍ത്തി മുത്തച്ഛന്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും മുത്തച്ഛന്‍ തിരിച്ചെത്താന്‍ വൈകിയതോടെ കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ ബസ് സ്‌റ്റോപ്പില്‍ എത്തുകയും തനിച്ച് നിന്ന് കരയുന്ന കുട്ടിയെ കണ്ട് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ പട്രോളിങ് പോലീസും സ്ഥലത്തെത്തി. അതേസമയം, ബസ് സ്‌റ്റോപ്പില്‍ ആള്‍ക്കൂട്ടം കണ്ടതോടെ സംഭവ സ്ഥലത്തെത്തിയ മുത്തച്ഛനെ കണ്ട് കുട്ടി കരച്ചില്‍ നിര്‍ത്തി. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് മുത്തച്ഛനെ വഴക്കു പറയാന്‍ തുടങ്ങി.

വീട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി മാര്‍ക്കറ്റില്‍ പോയതാണെന്നും മുത്തച്ഛന്‍ പൊലീസിനോട് പറഞ്ഞു. മാത്രമല്ല മാര്‍ക്കറ്റില്‍ തിരക്ക് കൂടിയപ്പോള്‍ വേഗത്തില്‍ വരാന്‍ സാധിച്ചില്ലെന്നും ഇതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് പോലീസ് നാട്ടുകാരെ പിരിച്ച് വിടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു കുട്ടിയെ പോലും പുറത്തിറക്കരുതെന്നും പോലീസ് നിര്‍ദേശം നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker