KeralaLead NewsNEWS

പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ചു; പിതാവിന് 30 വര്‍ഷം കഠിനതടവും പിഴയും

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.
മൂന്നു വകുപ്പുകളിലായി 10 വര്‍ഷം വീതമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍. പുഷ്‌കരന്‍ ഹാജരായി.

ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് അച്ഛന്‍ പീഡിപ്പിച്ചു എന്നാണ് കേസ്. അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കൗണ്‍സലിങ് നടത്തി പൊലീസിനു വിവരം കൈമാറുകയായിരുന്നു. മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, കേസിന്റെ വിസ്താര വേളയില്‍ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാല്‍ വീണ്ടും വിസ്തരിച്ചപ്പോള്‍, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛന്‍ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നു പറഞ്ഞിരുന്നു.

Back to top button
error: