
സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ളസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറയുകയാണ് ദിശ.
അവന്റെ പോരാട്ട വഴികളിൽ താങ്ങും തണലുമായി എന്നും അവന്റെ അമ്മ ഒപ്പമുണ്ട്. വിനോദിനെ നവാഗതനായ അക്ഷയ് ജെ ജെ അവതരിപ്പിക്കുമ്പോൾ , അവന്റെ അമ്മ വിലാസിനിയെ അവതരിപ്പിക്കുന്നത് നീ നാകുറുപ്പാണ്.
ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന നെടുനീളൻ കഥാപാത്രമാണ് വിലാസിനി.
അക്ഷയ് ജെ ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ , ദേവൻ നെല്ലിമൂട് , ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്കുമാർ , അരുൺ മോഹൻ , മായാസുകു എന്നിവരഭിനയിക്കുന്നു.