KeralaNEWS

അപകട സിഗ്‌നല്‍; വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂരിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കുവൈറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.കാര്‍ഗോ വിഭാഗത്തില്‍ നിന്ന് വിമാനത്തിന് തീപിടിക്കുമെന്ന അപകട സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്താവളത്തിലും ജാഗ്രതാ സ്ഥിതി പ്രഖ്യാപിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker