Pravasi

യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചനിലയില്‍

യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചനിലയില്‍. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ബാലാജി ഭരത് രുദ്രവാര്‍(32) , ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കുത്തേറ്റനിലയിലായിരുന്നു.

ന്യൂജഴ്‌സിയിലെ നോര്‍ത്ത് ആര്‍ലിങ്ടന്‍ ബറോയിലാണ് സംഭവം.അതേസമയം, ഇവരുടെ നാല് വയസ്സുളള മകള്‍ വീടിന്റെ ബാല്‍ക്കമിയില്‍ നിന്ന് കരയുന്ന കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആരതി ഏഴുമാസം ഗര്‍ഭിണിയാണ്. അതേസമയം, വീട്ടല്‍ പിടിവലി നടന്നതിന്റെയും ബാലാജി ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും ലക്ഷണങ്ങളുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരാഴ്ചയിലധികം സമയമെടുക്കും. ഇവരുടെ മകള്‍ ഇപ്പോള്‍ ബാലാജിയുടെ സുഹൃത്തിനൊപ്പമാണ്.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള ബാലാജി, ഭാര്യ ആരതിയുമൊത്ത് 2015ലാണ് യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker