Pravasi
സൗദിയിൽ ഷോപ്പിംഗ് മാളുകളിൽ പ്രവാസികൾക്ക് നിയന്ത്രണം
മാനേജ്മെന്റ് ഓഫിസുകളിൽ മാത്രമല്ല മാളുകളിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവിടങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കും

സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേയ്ക്ക്. ഓഗസ്റ്റ് നാല് മുതൽ ഷോപ്പിംഗ് മാളുകളിൽ ഭരണ നിർവഹണ വിഭാഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുക ആണ്.
മാനേജ്മെന്റ് ഓഫിസുകളിൽ മാത്രമല്ല മാളുകളിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവിടങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കും. മാളുകളിലെ കോഫി ഷോപ്പുകളിൽ 50 ശതമാനവും റെസ്റ്റോറന്റിൽ 40 ശതമാനവും തസ്തികകളിൽ സ്വദേശികൾക്ക് സംവരണം ഉണ്ടാകും.
ഓഗസ്റ്റ് നാലു മുതൽ നിർദേശം പാലിച്ചില്ലെങ്കിൽ നടപടി ഉണ്ടാകും. വിശദ വിവരങ്ങൾ അറിയാൻ തൊഴിൽ ഉടമകൾ മന്ത്രാലയ വെബ്സൈറ്റ് സന്ദർശിക്കണമെന്നും നിർദേശം ഉണ്ട്.