LIFEMovie

മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചു; കമല്‍ഹാസനെതിരെ ആരോപണവുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബ്

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ ആരോപണവുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബ്.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന കമല്‍ഹാസന്‍
വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

അതേസമയം, അദ്ദേഹം, വടി ഉയര്‍ത്തുന്ന ചിത്രം പ്രചരിച്ചെങ്കിലും ഇതില്‍ റിപ്പോര്‍ട്ടറെ കാണുന്നില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഭാഗ്യത്തിനാണു റിപ്പോര്‍ട്ടര്‍ക്ക് അടികൊള്ളാത്തതെന്നാണ് പ്രസ് ക്ലബിന്റെ വാദം. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാലാണ് കമല്‍ ഊന്നുവടി ഉപയോഗിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker