BusinessIndia

നികുതി കുറച്ചു, മാഹിയിൽ മദ്യത്തിന് വില കുറയും

പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏർപ്പെടുത്തിയ കോവിഡ് നികുതി പിൻവലിച്ചതോടെ മാഹിയിൽ മുൻപുണ്ടായിരുന്ന വിലയ്ക്ക് മദ്യം ലഭിക്കും. കേരളത്തിലും മാഹിയിലും ഒരേ പോലെ ലഭിക്കുന്ന 154 ഇനം മദ്യത്തിന് നൂറുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്.

ഈ ബ്രാൻഡുകൾക്ക് കേരളത്തിലെ അതേ വില്പനവിലയായിരുന്നു നിലവിൽ മാഹിയിലും. 920 ബ്രാ‍ൻഡുകളിലുള്ള മദ്യമാണ്  പുതുച്ചേരി സംസ്ഥാനത്ത് വില്പനയ്ക്കുള്ളത്. കേരളത്തിൽ ലഭിക്കാത്ത ബ്രാൻഡുകൾക്ക് നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനം കോവിഡ് നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതിയാണ് പിൻവലിച്ചത്.

കോവിഡ് നികുതി ഏർപ്പെടുത്തിയതോടെ മന്ദഗതിയിലായ മാഹിയിലെ മദ്യവ്യാപാരം ഇനി പഴയതുപൊലെയാവും. മാഹിയിൽ ബാറുകൾ ഉൾപ്പെടെ 64-ഓളം മദ്യശാലകളാണുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker