KeralaNEWS

കൊച്ചുമകനും കോവിഡ് 19, മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിരീക്ഷണത്തിലാണ് ഉമ്മൻചാണ്ടി

കോവിഡ് 19 ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ. ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. സൂപ്രണ്ട് അടക്കം ഏഴംഗ സംഘമാണ് ചികിത്സയ്ക്കായി ഉള്ളത്.

മെഡിക്കൽ കോളേജിലെ പരിശോധനയിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിരീക്ഷണത്തിലാണ് ഉമ്മൻചാണ്ടി. രണ്ടുദിവസം ആയുള്ള രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker