KeralaNEWS

വടക്കഞ്ചേരി പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവം;പ്രതി കോടതിയിൽ സ്വമേധയാ കീഴടങ്ങി

ടക്കഞ്ചേരി:പാളയത്ത് ഇന്നലെ രാവിലെ കോൺഗ്രസ്സ് പ്രവർത്തകൻ ശിവന് (36) വെട്ടേറ്റ സംഭവത്തിലെ പ്രതി ബിജെപി പ്രവർത്തകൻ കിഴക്കേപാളയം വിനോദ് (22)  ആലത്തൂർ കോടതിയിൽ കീഴടങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു പ്രതി കോടതിയിൽ കീഴടങ്ങിയത്.
ഇന്നലെ രാവിലെയായിരുന്നു പാലക്കാട്  വടക്കഞ്ചേരി പാളയത്ത് സംഘർഷമുണ്ടായത്..കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്.കാലിനും തലയ്ക്കുമായിരുന്നൂ പരിക്ക്..ഇദ്ദേഹത്തെ പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Back to top button
error: