
ചെന്നൈ: തെരഞ്ഞെടുപ്പിന് തമിഴ് നടന് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാന്‍ എത്തിയതില്‍ പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍. രാഷ്ട്രീയ സന്ദേശം നല്‍കാനാണ് വിജയ് സൈക്കിള്‍ യാത്ര നടത്തിയതെന്നും സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണക്കാരില്‍ ഒരാളായി വോട്ട് ചെയ്യാനാണ് സൈക്കിളില്‍ പോളിങ് ബൂത്തിലെത്തിയതെന്നും വോട്ട് ചെയ്യുമ്പോള്‍ തമിഴരില്‍ ഒരാളായി എത്താനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് സൈക്കിളില്‍ വന്നതെന്നും എസ്.എ ചന്ദ്രശേഖര്‍ വ്യക്തമാക്കി.വിജയ്യെ എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോള്‍ സന്തോഷമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.