IndiaNEWS

ഒളിഞ്ഞുനോട്ടം അനുവദിക്കില്ല, സ്വകാര്യത നിലനിര്‍ത്താന്‍ വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍

ളിഞ്ഞുനോട്ടം ചിലര്‍ക്കൊരു ശീലമാണ്, പ്രത്യേകിച്ച് മറ്റൊരാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക്. മറ്റൊരാള്‍ ഏതെല്ലാം സമയത്ത് വാട്സാപ്പ് ഉപയോഗിക്കുന്നു, എന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഒരാള്‍ അവസാനമായി വാട്സാപ്പ് ഓപ്പണ്‍ ചെയ്ത സമയം അറിയാന്‍ രഹസ്യമായി പിന്തുടരുക, മറഞ്ഞിരുന്നുകൊണ്ട് വാട്സാപ്പ് സ്റ്റാറ്റസ് നിരീക്ഷിക്കുക തുടങ്ങിയവ വിനോദമാക്കിയവരുണ്ട്‌. അത്തരക്കാരുടെ ഈ ശീലത്തിന് വിലങ്ങു തീര്‍ക്കുന്നതാണ് വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ ഫീച്ചര്‍. ഈ ഫീച്ചര്‍ നിലവില്‍ വന്നതിനാല്‍ ഇനി ഒളിഞ്ഞുനോട്ടക്കാരെ ഭയക്കാതെ വാട്സാപ് ഉപയോഗിക്കാം, സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്യാം.

Back to top button
error: