Social MediaTRENDING

അനിലിന്റെ ഔദാര്യം പറ്റിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നത്‌

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിക്കായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിജിറ്റല്‍ പ്രചാരണത്തിന്റെ മേല്‍നോട്ടം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ അനിലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന ഫെയ്സ്ബുക്ക് പേജ്. ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പ്രതികാരമാണ് അവര്‍ കാണിക്കുന്നതെന്നാണ് ഇതില്‍ അനിലിന്റെ വിശദീകരണം.

അനില്‍ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ അനിലിനെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചിരിക്കുന്നത്. അനിലിന്റെ ഔദാര്യം പറ്റിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും ഒരു മാസം കൊണ്ട് ഒരു കോടി ആള്‍ക്കാരിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്ത എത്തിച്ച തന്തയ്ക്ക് പിറന്ന നിലപാടാണ് സൈബര്‍ ടീം സ്വീകരിച്ചതെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

താങ്കള്‍ കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുന്‍പേ പാര്‍ട്ടിക്ക് വേണ്ടി സൈബര്‍ പോരാട്ടം തുടങ്ങിയ പേജ് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്നും എ കെ ആന്റണി എന്ന തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് അനിലിന് മറുപടി പറയാത്തതെന്നും അനില്‍ ആന്റണിക്ക് മാത്രം ഒന്നും അറിയില്ലഎന്നും ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ 20 ദിവസം മുന്‍പ് വാര്‍ റൂം തുറന്ന താങ്കള്‍ വിഡ്ഢികളുടെ ലോകത്തിലെ കണ്‍വീനര്‍ ആണെന്ന് ഞങ്ങള്‍ തീര്‍ത്തു പറയുമെന്നും സൈബര്‍ ടീം വിമര്‍ശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം സൈബര്‍ ടീമാണ് വാഗ്വാദം തുടങ്ങിവെച്ചത്.’കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി എന്ന് അവര്‍ വിമര്‍ശിച്ചു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നതല്ല സൈബര്‍ പോരാട്ടം.

ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നതാണെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു. അതേസമയം, സൈബര്‍ ടീമിനെതിരേ അനില്‍ ആന്റണി തൊട്ടുപിന്നാലെ രംഗത്ത് വന്നു. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജ് അനൗദ്യോഗികവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ് എന്നായിരുന്നു അനിലിന്റെ പ്രതികരണം. ഔദ്യോഗിക അംഗീകാരം നല്‍കാത്തതില്‍ അഡ്മിന്‍ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് സൈബര്‍ ടീം വീണ്ടും രംഗത്തെത്തിയത്.

ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി…..

അനിലേ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്നു നീ കളിച്ച കളിയല്ല കോൺഗ്രസ്‌ സൈബർ ടീം ചെയ്തത് ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക്‌ കോൺഗ്രസിന്റെ വാർത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോൺഗ്രസ്‌ സൈബർ ടീം സീകരിച്ചത്. നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാൻ ഉണ്ടോ കോൺഗ്രസ്‌ പ്രവർത്തകരുടെ അടുത്ത്..

ആദ്യമേ അനിലിനോട് പറയാനുള്ളത് താങ്കളുടെ ഔദാര്യം പറ്റിയല്ല കോൺഗ്രസ്‌ സൈബർ ടീം ഫേസ്ബുക് പേജ് കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്..

താങ്കൾ കോൺഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുൻപേ പാർട്ടിക്ക് വേണ്ടി സൈബർ പോരാട്ടം തുടങ്ങിയ പേജ് ആണ് കോൺഗ്രസ്‌ സൈബർ ടീം..
ഇന്ന് കേരളത്തിൽ INC OFFICIAL പേജിനെക്കാൾ ജനപിന്തുണയുള്ള പാർട്ടിയെ സപോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പേജ് 300.10 K follower. ഇങ്ങനൊരു പേജിനെ താങ്കളുടെ ടീമിന് ഇലക്ഷൻ സമയത്ത് ഉപയോഗിക്കാൻ സാധിച്ചോ?? ഇല്ല എന്ന് ഞങ്ങൾക്ക് തീർത്തു പറയാൻ ആകും കാരണം ഇങ്ങനൊരു പേജിനെ കുറിച്ച് താങ്കൾക്ക് അറിയില്ല, തങ്കൾ ഞങ്ങളുടെ പേജുമായി ബന്ധപ്പെട്ടില്ല എന്നതാണ് സത്യം.. കേരളത്തിലെ കോൺഗ്രസിന്റെ എല്ലാം നേതാക്കൾക്കും ഞങ്ങളുടെ പേജിനെ അറിയാം, ആവിശ്യമായ സപ്പോർട്ട് തരുന്നും ഉണ്ട്. അനിൽ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല..ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ 20 ദിവസം മുൻപ് വാർറൂം തുറന്ന താങ്കൾ വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ ആണെന്ന് ഞങ്ങൾ തീർത്തു പറയും..
വാർറൂം എവിടാ തുറന്നത് എന്ന് ചോദിച്ചു താങ്കളെ ഞങ്ങൾ ബന്ധപെട്ടിരുന്നു റിപ്ലൈ കിട്ടിയില്ല.അനിലേ നിന്റെ കാല് നക്കി ഞങ്ങടെ പേജ് ഒഫീഷ്യൽ ആക്കണ്ട ഒരു കാര്യവും ഇല്ല. ഞങ്ങൾ അങ്ങനെ ആവിശ്യപെട്ടു എന്ന് നീ പറഞ്ഞത് പച്ച കള്ളം.. ഈ നുണ പറയാനുള്ള മിടുക്ക് വാർ റൂമിൽ കാണിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ നമ്മൾ ഒരു പഠിക്കുടി മുന്നിൽ എത്തിയേനെ… പിന്നെ ഞങ്ങൾ പാർട്ടി വിരുദ്ധ പേജ് ആണെന്ന് നീ പറയുക ഉണ്ടായി അതിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല എ കെ ആന്റണി എന്ന ഞങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ട് തന്നാ.. ആദ്യം നീ ചെയ്ത പ്രവർത്തനങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ ബോധിപ്പിക്ക്. ഞങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകർക്കും, നേതാക്കൾക്കും, സ്ഥാനാർഥികൾക്കും അറിയാം. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം ഇല്ല…
കോൺഗ്രസ്‌ സൈബർ ടീം അഡ്മിൻ പാനൽ…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker