
കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മയെ കൊലപ്പെടുത്തി. ഇന്ന് വെളുപ്പിനെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ ജോർജിന്റെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. വായിൽ തുണി തിരികിയ നിലയിലാണ് ചിന്നമ്മയുടെ മൃതദേഹം കാണപ്പെട്ടത്. വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പുറത്തു നിന്നും ജോർജിന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സെന്റ്. ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു..