KeralaNEWS

50 ശതമാനം സബ്സിഡിയോടെ ദേശീയ കന്നുകാലി മിഷൻ

കോഴി, ആട്, പന്നി വളർത്തൽ, തീറ്റപ്പുൽസംസ്കരണം എന്നിവയ്ക്കാണ് പദ്ധതിയുള്ളത്.50 ശതമാനം സബ്സിഡി ലഭിക്കും.
സ്വകാര്യവ്യക്തികൾ, സ്വയംസഹായസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, 2017ലെ കമ്പനി ആക്ട് സെക്‌ഷൻ 8ലെ കമ്പനികൾ എന്നിവർക്ക് അപേക്ഷിക്കാം.കോഴി, ആട്, പന്നി ഫാമുകള്‍ നടത്തി പരിചയമുള്ളവർക്കും മൃഗസംരക്ഷണവകുപ്പ്, കേരള കന്നുകാലി വികസന ബോർഡ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ പരിശീലനം നേടിയവർക്കും മുൻഗണന. ആവശ്യമായ സ്ഥലം സ്വന്തമായോ, വാടകയ്ക്കോ ഉണ്ടായിരിക്കണം.
ധനകാര്യസ്ഥാപനങ്ങൾക്ക് ആവശ്യമായ രേഖകൾ, പദ്ധതി പ്രോജക്ട് റിപ്പോർട്ട് എന്നിവ സംരംഭകർ തയാറാക്കണം. വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സബ്സിഡിത്തുക വരുന്നത്. അപേക്ഷയും പ്രോജക്ട് റിപ്പോർട്ടും കേരള കന്നുകാലിവികസന ബോർഡ് (കെഎൽഡി ബോർഡ്), സംസ്ഥാന മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം.
പരമാവധി സബ്സിഡിത്തുക(രൂപ): കോഴിവളർത്തൽ–25 ലക്ഷം, ആടുവളർത്തൽ–50 ലക്ഷം, പന്നിവളർത്തൽ–30 ലക്ഷം, തീറ്റപ്പുൽസംസ്കരണം–50 ലക്ഷം
വിവരങ്ങള്‍ക്ക് ഫോണ്‍(മൃഗസംരക്ഷണ വകുപ്പ്): ഡോ. ജിജിമോൻ, അഡീഷനൽ ഡയറക്ടർ (പ്ലാനിങ്) – 9447219215, ഡോ. സെൽവ കുമാർ, അസിസ്റ്റന്റ് ഡയറക്ടർ (പ്ലാനിങ്) – 9447720794.
കെഎൽഡി ബോർഡ്: ഡോ. ആർ. രാജീവ്, ജനറൽ മാനേജർ – 9446004276, ഡോ. വി. ജ്യോതിഷ് കുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ (ഫോഡർ) – 9446004277
കെഎൽഡി ബോർഡ്: https://livestock.kerala.gov.in/

Back to top button
error: