
ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നാണ് വിശദീകരണം.
കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദേശം . സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.