LIFEMovie

സമാറക്കു ശേഷം ‘എതിരെ’യുമായി റഹ്മാൻ

മോഹൻ ലാലിൻ്റെ ജിത്തു ജോസഫ് ചിത്രമായ 'റാ 'മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ' എതിരെ 'യുടെ സംവിധായകൻ നവാഗതനായ അമൽ കെ ജോബിയാണ്

റഹ്മാൻ്റെ പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘എതിരെ ‘ എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്. താരത്തിൻ്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ‘ സമാറ ‘യുടെ ചിത്രീകരണം ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലായി പൂർത്തിയായി.

മോഹൻ ലാലിൻ്റെ ജിത്തു ജോസഫ് ചിത്രമായ ‘റാ ‘മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ‘ എതിരെ ‘യുടെ സംവിധായകൻ നവാഗതനായ അമൽ കെ ജോബിയാണ്. സംവിധായകൻ്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ് . ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം.

നൈല ഉഷ, ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ‘എതിരെ ‘യുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. മണിരത്നത്തിൻ്റെ ‘ പൊന്നിയിൻ സെൽവനി ‘ൽ അഭിനയിച്ചു വരികയാണ് ഇപ്പോൾ റഹ്മാൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker